എന്‍റെ അനുഭവം
മരുഭുമിയിലെ നക്ഷത്രത്തിളക്കം
ഗ്രന്ഥങ്ങളായിരുന്നു ഉപ്പയുടെ ബിസിനസ് ഉല്‍പ്പന്നം. വിശുദ്ധ ഖുര്‍ആനും മറ്റു മതഗ്രന്ഥങ്ങളുമായിരുന്നു അവയിലേറെയും. അതുകൊണ്ടുതന്നെ
മദ്രസ്സാപാഠപുസ്തകങ്ങള്‍ക്കു പുറമേ മതഗ്രന്ഥങ്ങളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. സ്കൂള്‍അവധിക്കാലത്തു ഉപ്പയെ കച്ചവടത്തില്‍ സഹായിക്കാറുണ്ടായിരുന്നെങ്കിലും ഉപ്പയുടെ കൈവശമുള്ള ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കുവാനോ, വായിക്കുവാനോ സമയം കണ്ടെത്തിയില്ല, അതിലുപരി ശ്രദ്ധിച്ചതുമില്ല.
അല്ലാഹുവിന്‍റെ വെളിച്ചം
ജമീല റഷീദ്
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഖുര്‍ആന്‍ മുഴുവനും അര്‍ത്ഥസഹിതം പഠിച്ചു എന്നു അഭിമാനിച്ചിരുന്നു ഞാന്‍. എങ്കിലും വെളിച്ചം പാഠ്യപദ്ധതി കണ്ടപ്പോള്‍ ഒന്നു നോക്കിക്കളയാമെന്നു കരുതിയാണു കയ്യിലെടുത്തത്. അതിലെ ഒരു ചോദ്യത്തിന്‍റെ ഉത്തരം പോലും എനിക്കു ശരിക്കു പറയാനറിയില്ലല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു പോയി.
വിശ്വസിച്ചവരെ അള്ളാഹു ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കൊണ്ടു വരുന്നു.
സബിത മുഹമ്മദലി. ഒറ്റപ്പാലം.
വെളിച്ചം ഖുര്‍ ആന്‍ പഠന പദ്ധതി ഖുര്‍ ആന്‍ പഠിക്കുവാനുള്ള ഒരു സുവര്‍ണാവസരം തന്നെ ആണ്. ഖുര്‍ ആന്‍ ക്ലാസില്‍ പോയിതുടങ്ങിപ്പോള അതിന്റെ പ്രാധാന്യം മനസ്സിലാക്കി അറിവിലും പരിചയത്തിലും ഉള്ള ഒരുപാട് പേരെ അതിലേക്ക് ക്ഷണിച്ചിരുന്നു. അതില്‍ ക്ഷണം സ്വീകരിച്ചു വന്നവരും ആഗ്രഹം ഉണ്ടെങ്കിലും വരാന്‍ കഴിയാത്തവരും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഈ വെളിച്ചം പദ്ധതിയില്‍ എല്ലാവരും പങ്കാളികളാണ്. ഇന്ന് സ്കൂളില്‍ പോകുന്ന മക്കള്‍ പോലും ഇതില്‍ പങ്കെടുക്കുന്നു. അവര്‍ പരിഭാഷ വായിക്കുന്നു എന്നത് ഏറെ സന്തോഷകരം തന്നെ.
സഞ്ചാരിയുടെ ഭൂപടം
അബൂ നവീദ്, അല്‍- വക്ര, ഖത്തര്‍
ചെറുപ്പത്തിലും കൌമാരത്തിലും യുവത്വത്തിലും സാഹിത്യം എനിയ്ക്ക് വല്ലാത്ത കമ്പമായിരുന്നു. ഒരുപാടു കഥകളും കവിതകളും നോവലുകളും നാടകങ്ങളും ഞാന്‍ വായിച്ചു തള്ളിയിട്ടുണ്ട്. കൂട്ടുകാരോടൊത്ത് ഒന്നിനുമല്ലാതെ ചര്ച്ച് ചെയ്ത് നേരം കളഞ്ഞിട്ടുണ്ട്. പരിശുദ്ധ ഖുര്ആനന്‍ അന്നും എന്റെ വീട്ടിലെ അലമാരയില്‍ സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു. വല്ലപ്പോഴുമൊക്കെ ഒന്നോ രണ്ടോ പേജ് ഓതി ബഹുമാനപുരസ്സരം മടക്കി വെയ്ക്കും. ഖുര്ആലന്‍ ചര്ച്ച്യ്ക്കു വരുമ്പോള്‍ വലിയ വായില്‍ വീമ്പു പറയും " ലോകത്തിലുള്ള എല്ലാത്തിനും പരിഹാരം അതിലുണ്ട്" . എന്താണ് അതിലുള്ളതെന്ന് ഭാഗ്യത്തിന് ആരും എന്നോട് ചോദിച്ചില്ല.ഞാനത് കണ്ടെത്തിയുമില്ല. കാലങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു.