എന്‍റെ അനുഭവം

വിശ്വസിച്ചവരെ അള്ളാഹു ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു കൊണ്ടു വരുന്നു.

സബിത മുഹമ്മദലി. ഒറ്റപ്പാലം.

വെളിച്ചം ഖുര്‍ ആന്‍ പഠന പദ്ധതി ഖുര്‍ ആന്‍ പഠിക്കുവാനുള്ള ഒരു സുവര്‍ണാവസരം തന്നെ ആണ്. ഖുര്‍ ആന്‍ ക്ലാസില്‍ പോയിതുടങ്ങിപ്പോള അതിന്റെ പ്രാധാന്യം മനസ്സിലാക്കി അറിവിലും പരിചയത്തിലും ഉള്ള ഒരുപാട് പേരെ അതിലേക്ക് ക്ഷണിച്ചിരുന്നു. അതില്‍ ക്ഷണം സ്വീകരിച്ചു വന്നവരും ആഗ്രഹം ഉണ്ടെങ്കിലും വരാന്‍ കഴിയാത്തവരും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഈ വെളിച്ചം പദ്ധതിയില്‍ എല്ലാവരും പങ്കാളികളാണ്.  ഇന്ന് സ്കൂളില്‍ പോകുന്ന മക്കള്‍ പോലും ഇതില്‍ പങ്കെടുക്കുന്നു. അവര്‍ പരിഭാഷ വായിക്കുന്നു എന്നത് ഏറെ സന്തോഷകരം തന്നെ.

വെളിച്ചം ഖുര്‍ ആന്‍ പഠന പദ്ധതി ഖുര്‍ ആന്‍ പഠിക്കുവാനുള്ള ഒരു സുവര്‍ണാവസരം തന്നെ ആണ്. ഖുര്‍ ആന്‍ ക്ലാസില്‍ പോയിതുടങ്ങിപ്പോള്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കി അറിവിലും പരിചയത്തിലും ഉള്ള ഒരുപാട് പേരെ അതിലേക്ക് ക്ഷണിച്ചിരുന്നു. അതില്‍ ക്ഷണം സ്വീകരിച്ചു വന്നവരും ആഗ്രഹം ഉണ്ടെങ്കിലും വരാന്‍ കഴിയാത്തവരും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് ഈ വെളിച്ചം പദ്ധതിയില്‍ എല്ലാവരും പങ്കാളികളാണ്.  ഇന്ന് സ്കൂളില്‍ പോകുന്ന മക്കള്‍ പോലും ഇതില്‍ പങ്കെടുക്കുന്നു. അവര്‍ പരിഭാഷ വായിക്കുന്നു എന്നത് ഏറെ സന്തോഷകരം തന്നെ.

 ചെറുപ്പം മുതല്‍ക്കേ വായനാശീലമുള്ള എനിക്ക് ഖുര്‍ ആന്‍ ക്ലാസ്സില്‍ പോയി തുടങ്ങിയത് മുതലുള്ള ആശയാണ് അമാനി മൌലവിയുടെ പരിഭാഷ സ്വന്തമാക്കണം, അത് വായിക്കണം എന്നത്. വെളിച്ചം കൊണ്ട് എനിക്ക് ആ ഭാഗ്യം ലഭിച്ചു.ആദ്യഘട്ടമായ ആമുഖം; അതില്‍ നിന്നുതന്നെ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഖുര്‍ ആന്‍ പഠിതാക്കള്‍ നേടുന്നത് 5 കാര്യങ്ങളാണ് -  വിജ്ഞാന ശുദ്ധി, വിശ്വാസ ശുദ്ധി, വിചാര ശുദ്ധി,  കര്‍മ്മ ശുദ്ധി, സ്വഭാവ ശുദ്ധി.-  വെളിച്ചം പദ്ധതിയില്‍ നിന്നും ഉള്‍കൊണ്ട പ്രചോദനം കൊണ്ട് ഈ തവണ നാട്ടില പോയപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിലെ പള്ളിയില്‍ ഖുര്‍ ആന്‍ ക്ലാസ്സ് തുടങ്ങാന്‍ വേണ്ട നടപടികള്‍ ചെയ്തു. ഈ വെളിച്ചം പദ്ധതിയില്‍ തുടര്‍ന്നും പങ്കാളികളാവാനും, ഇനിയും നമുക്ക് നന്മ ലഭിക്കുവാനും പ്രാര്‍ത്ഥിച്ചുകൊണ്ട് എന്റെ ഈ അനുഭവകുറിപ്പ് ഇവിടെ നിര്‍ത്തട്ടെ.

اللهمأنفعنيبماعلمتنيوعلمنيماينفعنيوزدنيعلماوالحمدللهعليكلحال

(Allahumma anfaunee bima allamthanee va allimnee ma ayanfaunee vasidnee ilma alhamdulillahi alaa kullihal va auudi billahi min ahlinnar) 

 സബിത മുഹമ്മദലി

ഒറ്റപ്പാലം 

Search registration details

 Velicham.net

Registration details
Search:

പുതിയ വിശേഷങ്ങള്‍

വെളിച്ചം ഖുർആൻ പഠിതാക്കൾ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.  സമാപന ചടങ്ങിൽ വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി മുഖ്യ പ്രഭാഷണം നടത്തി.... Read more
വെളിച്ചം2 പന്ത്രണ്ടാം മൊഡ്യൂൾ ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട് പേജിൽ ലഭ്യമാണ്. Read more
വെളിച്ചം മൊഡ്യൂൾ 14 പഠന മെറ്റീരിയൽ വിതരണം തുടങ്ങി. അതാത് ഏരിയ ഓഫീസർമാരിൽ നിന്നും കൈപ്പറ്റണമെന്ന് അറിയിക്കുന്നു.   Read more
വെളിച്ചം 2 മൊഡ്യൂൾ 14 ചോദ്യപ്പേപ്പറും വിവരണങ്ങളും ലഭിക്കാൻ ഡൗണ്‍ലോഡ് പേജ് സന്ദർശിക്കുക.   Read more