എന്‍റെ അനുഭവം
സഞ്ചാരിയുടെ ഭൂപടം
അബൂ നവീദ്, അല്‍- വക്ര, ഖത്തര്‍
ചെറുപ്പത്തിലും കൌമാരത്തിലും യുവത്വത്തിലും സാഹിത്യം എനിയ്ക്ക് വല്ലാത്ത കമ്പമായിരുന്നു. ഒരുപാടു കഥകളും കവിതകളും നോവലുകളും നാടകങ്ങളും ഞാന്‍ വായിച്ചു തള്ളിയിട്ടുണ്ട്. കൂട്ടുകാരോടൊത്ത് ഒന്നിനുമല്ലാതെ ചര്ച്ച് ചെയ്ത് നേരം കളഞ്ഞിട്ടുണ്ട്. പരിശുദ്ധ ഖുര്ആനന്‍ അന്നും എന്റെ വീട്ടിലെ അലമാരയില്‍ സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു. വല്ലപ്പോഴുമൊക്കെ ഒന്നോ രണ്ടോ പേജ് ഓതി ബഹുമാനപുരസ്സരം മടക്കി വെയ്ക്കും. ഖുര്ആലന്‍ ചര്ച്ച്യ്ക്കു വരുമ്പോള്‍ വലിയ വായില്‍ വീമ്പു പറയും " ലോകത്തിലുള്ള എല്ലാത്തിനും പരിഹാരം അതിലുണ്ട്" . എന്താണ് അതിലുള്ളതെന്ന് ഭാഗ്യത്തിന് ആരും എന്നോട് ചോദിച്ചില്ല.ഞാനത് കണ്ടെത്തിയുമില്ല. കാലങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു.

സാഹിത്യത്തിന്റെ നിറ കുടമാണ് പരിശുദ്ധ ഖുര്ആ്ന്‍ എന്ന്‍ എവിടെയോ കേട്ടപ്പോഴാണ് അതില്‍ എന്താണെന്ന്‍ അറിയണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചത് ! പിന്നെ അമാന്തിച്ചില്ല. ഖുര്ആനന്‍ പരിഭാഷ സംഘടിപ്പിച്ചു. വായന തുടങ്ങി. വായിക്കുന്തോറും മനസ്സിലായി കേട്ടത് സത്യമാണെന്ന്. സാഹിത്യത്തിന്റെ നിറകുടം എന്നതിനുമപ്പുറം അങ്ങേ അറ്റം എന്ന് പറയുന്നതാവും ശരി. പ്രപഞ്ചനാഥന്റെ ഭാഷ എത്ര സുന്ദരമാണ്, ലളിതമാണ് , കാവ്യ മനോഹരമാണ് !! മലയാള വിവര്ത്തടനം നടത്തിയിട്ടുള്ളത് സാഹിത്യത്തിനു യാതൊരു പ്രാധാന്യവും കൊടുത്തുകൊണ്ടായിരുന്നില്ല. എന്നിട്ടും അതിലെ ഭാഷ സാഹിത്യ സംപുഷ്ടമെങ്കില്‍ അറബി ഭാഷയിലെ ഖുര്ആനന്‍ എത്രത്തോളം സാഹിത്യം തുളുംബുന്നതാവുമെന്നു ഊഹിയ്ക്കാവുന്നതെയുള്ളൂ !!
നാം ഒരു ദീര്ഘ് യാത്രയിലാണ്. ഈ യാത്രയില്‍ നാം കരുതേണ്ട എല്ലാ വസ്തുക്കളുടെയും ലിസ്റ്റ് , സ്വീകരിയ്ക്കേണ്ട മുന്കാരുതലുകള്‍, പോകേണ്ട വഴി, പോകാന്‍ പാടില്ലാത്ത വഴി, അങ്ങിനെ വേണ്ടതെല്ലാം അടയാളപ്പെടുത്തിയ ഒരു ഭൂപടം കയ്യിലുണ്ടെങ്കില്‍ യാത്ര എത്രത്തോളം സമാധാനപൂര്ണ്ണടമായിരിയ്ക്കും ? ഭൂപടം കയ്യിലുണ്ടായിരുന്നിട്ടും മറിച്ചു നോക്കാതെ ദിശയറിയാതെ നട്ടം തിരിഞ്ഞ നാളുകള്‍ മറക്കുക. വരും നാളുകള്‍ പ്രകാശ പൂരിതമാക്കാന്‍ ശ്രമിയ്ക്കുക.
അതെ, പരിശുദ്ധ ഖുര്ആോന്‍ സഞ്ചാരിയുടെ ഭൂപടമാണ്. ഈ ഭൂപടം കയ്യിലുണ്ടെങ്കില്‍ ധൈര്യമായി നമുക്ക് യാത്രപോകാം. അല്ലാഹു എവിടെയുണ്ടോ അവിടേയ്ക്ക് അവനെ കണ്ടെത്താനുള്ള യാത്ര. ഈ യാത്ര അനുഗ്രഹ പൂര്ണ്ണയമാകട്ടെ - ആമീന്‍
അബൂ നവീദ്
അല്‍- വക്ര, ഖത്തര്‍