വെളിച്ചം ഓൺലൈൻ സംഗമം
വെളിച്ചം
വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥവും ആശയവും വീട്ടിലിരുന്നു തന്നെ വായിച്ചു പഠിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി തുടക്കമിട്ട പഠന പദ്ധതിയാണ് “വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പഠന പദ്ധതി.” ഖത്തറില്‍ മലയാളികള്‍ക്കായി മെയ് 2011 നു ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ ആരംഭിച്ച 'വെളിച്ചം' ചുരുങ്ങിയ കാലം കൊണ്ട് ജനമനസ്സുകളുടെ അംഗീകാരം നേടി. ഇപ്പോള്‍ വെളിച്ചം മലയാളത്തിനു പുറമേ 'മാര്‍ഗ്ഗദീപം' എന്ന പേരില്‍ അമുസ്ലിം സുഹൃത്തുക്കള്‍ക്ക് വേണ്ടിയും ഇംഗ്ലീഷ് ഭാഷയില്‍ ‘ദി ലൈറ്റ്’ എന്ന പേരിലും 'ബാലവെളിച്ചം'എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയും പഠന പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നു.
വെളിച്ചത്തെക്കുറിച്ച്
അസ്സലാമു അലൈക്കും
മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശനമായി അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്റെ വക്താക്കളായ നാം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടത് വിശുദ്ധ ഖുറാനും സുന്നത്തും അനുസരിച്ചാണല്ലോ.. എന്നാല്‍ ഇവിടെ ജീവിച്ചു പോകാനുള്ള തിരക്കിനിടയില്‍ വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും ആശയവും വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇതിന് പരിഹാരം കാണുക എന്ന മഹത്തായ ലക്ഷ്യം മുന്‍ നിര്‍ത്തി ഖത്തറില്‍ ആദ്യമായി വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും ആശയവും പഠിക്കാന്‍ ഒരു പുതിയ
ബാലവെളിച്ചം
കുട്ടികൾക്ക് വിശുദ്ധ ഖുർആൻ ആശയങ്ങൾ ലളിതമായ ഭാഷയിൽ സ്വയം വായിച്ച് പഠിക്കാൻ വേണ്ടി തുടക്കമിട്ട പദ്ധതിയാണ് ബാലവെളിച്ചം. വിദ്യാർത്ഥികളുടെ അക്കാദമിക് പഠനഭാരം മനസ്സിലാക്കി വളരെ ലഘുവായ സിലബസാണ് ബാലവെളിച്ചം പിന്തുടരുന്നത്. ഈ കോഴ്സിൽ ചേരുമ്പോൾ ഖുർആൻ ആശയങ്ങൾ പഠിക്കുന്നതോടൊപ്പം കുട്ടികളിൽ നേതൃത്വ പരിശീലനം, ആത്മവിശ്വാസം തുടങ്ങിയ മേഖലകളിലും പരിശീലനം ലഭിക്കുന്നു.