വെളിച്ചം
വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥവും ആശയവും വീട്ടിലിരുന്നു തന്നെ വായിച്ചു പഠിക്കുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി തുടക്കമിട്ട പഠന പദ്ധതിയാണ് “വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പഠന പദ്ധതി.” ഖത്തറില്‍ മലയാളികള്‍ക്കായി മെയ് 2011 നു ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റെറിന്‍റെ ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ ആരംഭിച്ച 'വെളിച്ചം' ചുരുങ്ങിയ കാലം കൊണ്ട് ജനമനസ്സുകളുടെ അംഗീകാരം നേടി. ഇപ്പോള്‍ വെളിച്ചം മലയാളത്തിനു പുറമേ 'മാര്‍ഗ്ഗദീപം' എന്ന പേരില്‍ അമുസ്ലിം സുഹൃത്തുക്കള്‍ക്ക് വേണ്ടിയും ഇംഗ്ലീഷ് ഭാഷയില്‍ ‘ദി ലൈറ്റ്’ എന്ന പേരിലും 'ബാലവെളിച്ചം'എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയും പഠന പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നു.