വെളിച്ചം ഓൺലൈൻ സംഗമം
വെളിച്ചം ഓൺലൈൻ സംഗമം
നശ്വരമായ ഈ ദുനിയാവിലെ ജീവിത തിരക്കുകൾക്കിടയിൽ നേരിടേണ്ടി വന്ന പരീക്ഷണമാണല്ലോ കോവിഡും ലോക്ക് ഡൗണുമെല്ലാം.
ഇതുമായി ബന്ധപ്പെട്ട ധാരാളം ചർച്ചകൾ നമുക്കിടയിൽ നടക്കുന്നു.
എന്നാൽ പടച്ച റബ്ബിന്റെ കലാം പഠിക്കാൻ ഈ സന്ദർഭത്തിൽ പോലും നമുക്ക് എത്ര പേർക്ക് സാധിച്ചു എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
പാരായണത്തിന് പോലും മഹത്തായ പ്രതിഫലം ലഭിക്കുന്ന വിശുദ്ധ ഖുർആൻ കേൾക്കാനും അതിലേക്ക് നമ്മെയും കുടുംബത്തെയും അടുപ്പിക്കാനുമായി ഈ വരുന്ന വെള്ളിയാഴ്ച (17/7/2020) ഖത്തർ സമയം വൈകുന്നേരം 3:30 മുതൽ വെളിച്ചം ഓൺലൈൻ സംഗമം സംഘടിപ്പിക്കുകയാണ്.
ഖുർആൻ മാത്രം ചർച്ച ചെയ്യപ്പെടുന്ന ഈ അനുഗ്രഹീത സദസ്സിൽ ബഹുമാന്യ പണ്ഡിതന്മാരായ എം. അഹ്‌മദ് കുട്ടി മദനി,
പ്രശസ്ത ഖാരിഅ് നൗഷാദ് കാക്കവയൽ, ബുഷ്‌റ നജാത്തിയ്യ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും.
"(ഈ ഖുർആനിനെ ശ്രദ്ധിക്കാതെ) നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ഇത് ജീവിതം നന്നാക്കണമെന്ന് ഉദ്ദേശിക്കുന്നവർക്കുള്ള ഉൽബോധനം മാത്രമാണ് "
ഖുർആനിന്റെ ഈ ചോദ്യം നമ്മളോട് കൂടിയാണ്.
അതിനാൽ നിങ്ങളെയും കുടുംബത്തെയും സ്നേഹപൂർവ്വം സംഗമത്തിലേക്ക് ക്ഷണിക്കുന്നു.
Zoom Conference Link:
Meeting ID: 878 8331 6327
Password: 779871