Velicham Meet 2018

വെളിച്ചം മൂന്നാം സംഗമത്തിനു പ്രൗഢ ഗംഭീരമായ പരിസമാപ്തി

Velicham 3rd meet

 

ഖത്തർ റയിൽ സി.ഇ.ഒ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബഈ വെളിച്ചം മൂന്നാം സംഗമത്തിൽ പ്രസംഗിക്കുന്നു.

ദോഹ: ആസ്പയർ ഡോം ഇൻഡോർ സ്റ്റേഡിയത്തിൽ നാലായിരത്തിലധികം ആളുകളെ സാക്ഷിയാക്കി നടന്ന വെളിച്ചം മൂന്നാം സംഗമത്തിൽ സ്വാഗത സംഘം ചീഫ് പാട്രൺ ഇ. എൻ അബ്ദുൽ അസീസ് കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. സുബൈർ വക്ര സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ അലി ശാക്കിർ മുണ്ടേരി 'കൗമാരം കടമയും കരുതലും' എന്ന വിഷയം ആസ്പദമാക്കി രക്ഷിതാക്കൾക്ക്‌ മക്കളുമായുള്ള ബന്ധങ്ങളെ കുറിച്ചും മക്കളെ പണമുണ്ടാക്കുവാനുള്ള ഷെൽ ആക്കുന്ന പുതിയ കാലഘട്ടത്തെ കുറിച്ചുമുള്ള വിവരണത്തിലൂടെ ശക്തമായ താക്കീത് നൽകി. 

ഭൗതിക വിദ്യാഭ്യാസത്തിലൂടെ മാത്രം മനുഷ്യനെ നന്നാക്കുവാനുള്ള നയങ്ങൾ മാറ്റി പേന കൊണ്ട് എഴുത്തും വായനയും പഠിപ്പിച്ച നാഥന്റെ നാമത്തിലൂടെ മക്കളെ പഠിപ്പിക്കുവാൻ ഉൽബോധിപ്പിച്ചു കൊണ്ട് അമൂല്യ നിധിയായ സ്വന്തം മക്കളെ തരിശ് ഭൂമി പോലെ തന്റേതല്ലാക്കി മാറ്റാതെ ധാർമ്മിക മൂല്യങ്ങളുടെ ഫലസിദ്ധിക്കായി ഉപയോഗപ്പെടുത്താൻ ആഹ്വാനം ചെയ്തു. 

ഹാഫിസ് അനസ് മൗലവി നടത്തിയ നോമ്പും ഖുർആനും സാക്ഷി എന്ന പ്രഭാഷണത്തിൽ ആനന്ദത്തിന്റെയും അഹന്തയുടെയും അന്ത്യമാണ് മരണമെന്നും നൈമിഷിക കാലഘട്ടത്തിനുള്ളിൽ ഖുർആൻ പഠനം എന്ന ഉപരിപ്ലവമായ ഉദ്ദേശലബ്‌ധിക്കപ്പുറം ഖുർആനിന്റെ ജ്വലിക്കുന്ന പരിശീലകരായി മാറാനും വിശ്വാസികളെ ഓർമ്മിപ്പിച്ചു. 

വശ്യമനോഹരമായ ഈണത്തിലൂടെ ഖുർആൻ പാരായണം ചെയ്തു കൊണ്ട് നൌഷാദ് കാക്കവയൽ ഖുർആൻ അത്ഭുതങ്ങളുടെ അത്ഭുതമാണെന്ന് ശ്രോതാക്കൾക്ക് തെളിവുകൾ നിരത്തി വിവരിച്ചു കൊടുത്തു. ഈ ഖുർആൻ സംഗമത്തെ അല്ലാഹു സഹായിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ആസ്പയർ ഡോമിൽ ഇത് സംഘടിപ്പിക്കുവാൻ സാധിച്ചതെന്ന് ഒരു സന്ദേശത്തിലൂടെ വെളിച്ചം ചെയർമാൻ ഡോ:അബ്ദുൽ അഹദ് മദനി പ്രസ്താവിച്ചു. 

സമാപന പരിപാടിയിൽ പങ്കെടുത്ത ഖത്തർ റയിൽ സി.ഇ.ഒ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബഈ, വെളിച്ചം സുവനീർ പ്രകാശനം നിർവ്വഹിച്ചു നടത്തിയ പ്രസംഗത്തിൽ ഖുർആൻ ഏകോപിപ്പിച്ച സദസ്സിനെ മുക്തകണ്ഠം പ്രശംസിക്കുകയും, ഖത്തർ റെയിലിന്റെ വരവോടെ രാജ്യം വിപ്ലവകരമായ മാറ്റത്തിന് തയ്യാറായി വരുന്ന സന്തോഷം പങ്ക് വെച്ചു. ഇംഗ്ലീഷ് അറബിക് ഖുർആൻ ബാലവെളിച്ചം പ്രകാശനം ഖാലിദ് മഹ്ദി അഹ്ബാബി നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ വെളിച്ചം മൊഡ്യൂൾ 11,12,13,14 വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. 

ഹുസൈൻ മുഹമ്മദ് യു, കെ. യു. അബ്ദുലത്തീഫ്, സുലൈമാൻ മദനി, മുനീർ സലഫി, ഷമീർ വലിയ വീട്ടിൽ, മുഹമ്മദ്‌ അലി ഒറ്റപ്പാലം, മഹ്‌റൂഫ് മാട്ടൂൽ, നസീം, തുടങ്ങിയവർ പ്രസംഗിച്ചു. നവീദ് ഷമീർ, മിസ്ഹബ് മുനീർ, സഹർ ശമീം ഖിറാഅത് നടത്തി. താജുസ്സമാൻ നന്ദിയും പറഞ്ഞു.

 

Search registration details

 Velicham.net

Registration details
Search:

പുതിയ വിശേഷങ്ങള്‍

വെളിച്ചം ഖുർആൻ പഠിതാക്കൾ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.  സമാപന ചടങ്ങിൽ വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി മുഖ്യ പ്രഭാഷണം നടത്തി.... Read more
വെളിച്ചം2 പതിനാലാം മൊഡ്യൂൾ ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട് പേജിൽ ലഭ്യമാണ്. Read more
വെളിച്ചം മൊഡ്യൂൾ 15 പഠന മെറ്റീരിയൽ വിതരണം തുടങ്ങി. അതാത് ഏരിയ ഓഫീസർമാരിൽ നിന്നും കൈപ്പറ്റണമെന്ന് അറിയിക്കുന്നു.   Read more
വെളിച്ചം 2 മൊഡ്യൂൾ 15 ചോദ്യപ്പേപ്പറും വിവരണങ്ങളും ലഭിക്കാൻ ഡൗണ്‍ലോഡ് പേജ് സന്ദർശിക്കുക.   Read more