വെളിച്ചം പഠിതാക്കൾ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.

വെളിച്ചം ഖുർആൻ പഠിതാക്കൾ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു. 

സമാപന ചടങ്ങിൽ വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി മുഖ്യ പ്രഭാഷണം നടത്തി. നിങ്ങൾ സൃഷ്ടാവിനെ സഹായിച്ചാൽ സൃഷ്ടാവ് നിങ്ങളെയും സഹായിക്കുമെന്നും നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കു ലഭിച്ച വെളിച്ചം സമൂഹത്തിനുകൂടി പകർന്നു നൽകി ഇരുട്ടിലകപ്പെട്ടവർക്കു വെളിച്ചം നൽകാൻ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുജീബ് മദനി പറഞ്ഞു. ഖുർആൻ പഠനത്തിലൂടെ നേടിയെടുത്ത മനോധൈര്യത്തെ കുറിച്ചു സഫിയ, ഹബീബ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. യഹ്‌യ അലി ഖിറാഅത്ത് നടത്തി.

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അക്ബർ ഖാസിം ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ അലി ഒറ്റപ്പാലം, മുനീർ സലഫി, സുബൈർ വക്ര, ഇസ്മായിൽ അഷ്‌റഫ്‌, മഅ്റൂഫ് മാട്ടൂൽ എന്നിവർ പ്രസംഗിച്ചു. 

Search registration details

 Velicham.net

Registration details
Search:
File /home/qiicmain/public_html/velicham.net/facebook.html does not exist or is not readable!