മൊഡ്യൂൾ 12 അറിയിപ്പ്

വെളിച്ചം ഖുർആൻ പഠന പദ്ധതിക്കായി അവലംബിക്കുന്ന തഫ്സീറിന്റെ പിഡിഎഫ് പതിപ്പിൽ സുറ: ഫുർഖാനിലെ 27, 28, 29 വചനങ്ങളുടെ വാക്കർത്ഥം വിട്ടു പോയിട്ടുള്ളതിനാൽ മൊഡ്യൂൾ 12 ന്റെ പുസ്തകത്തിലും അത് വിട്ട് പോയിട്ടുണ്ട് അതിൻ നിർവ്യാജം ഖേദിക്കുന്നു - 

വാക്കർത്ഥം വിട്ടു പോയ ആയത്തുകൾ പരിഭാഷയും വാക്കർത്ഥവും സഹിതം ഇതോടൊപ്പം അയക്കുന്നു.

പ്രാർത്ഥനയോടെ

: وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ﴾٢٧﴿

അക്രമകാരിയായുള്ളവന (വ്യസനഭാരത്താല്‍) തന്റെ കൈകള്‍ കടിക്കുന്ന ദിവസ അവന്‍ പറയും; 'അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!'

 

وَيَوْمَ يَعَضُّ കടിക്കുന്ന ദിവസം 

الظَّالِمُ അക്രമി (പാപി) 

عَلَىٰ يَدَيْهِ തന്റെ കൈകളെ

يَقُولُ അവന്‍ പറയും 

يَا لَيْتَنِي അഹോ (അയ്യോ) ഞാനായെങ്കില്‍ നന്നായേനെ, എത്ര നന്നായിരുന്നു

اتَّخَذْتُ ഞാന്‍ സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (വെങ്കില്‍) 

مَعَ الرَّسُولِ റസൂലിന്റെകൂടെ 

سَبِيلًا ഒരു വഴി, മാര്‍ഗ്ഗം.

 

يَٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ﴾٢٨)

'എന്റെ കഷ്ടമേ! ഇന്നവനെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലാ യിരുന്നുവെങ്കില്‍ നന്നായേനെ!

'يَا وَيْلَتَىٰ എന്റെ കഷ്ടമേ, നാശമേ 

لَيْتَنِي ഞാനായിരുന്നെങ്കില്‍ നന്നായേനെ 

لَمْ أَتَّخِذْ ഞാന്‍ സ്വീകരിച്ചില്ല 

فُلَانًا ഇന്ന ആളെ, ഇന്നവനെ 

خَلِيلًا ചങ്ങാതി, സുഹൃത്ത്.

 

25:29

 

لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗوَكَانَ ٱلشَّيْطَٰنُ لِلْإِنسَٰنِ خَذُولًا ﴾٢٩)

 

'എനിക്കു ബോധനം വന്നെത്തിയ തിനു ശേഷം അവനെന്നെ അതില്‍നിന്ന് വഴിപിഴപ്പിച്ചു കളഞ്ഞുവല്ലോ!' പിശാച് മനുഷ്യനെ കൈവെടിയുന്നവനാകുന്നു.

 

لَّقَدْ أَضَلَّنِي തീര്‍ച്ചയായും അവനെന്നെ വഴിപിഴപ്പിച്ചു 

عَنِ الذِّكْرِ ബോധനത്തില്‍, ഉപദേശത്തില്‍, പ്രമാണത്തില്‍ നിന്ന് 

بَعْدَ إِذْ جَاءَنِي അതെനിക്കു വന്നതിനു ശേഷം 

وَكَانَ الشَّيْطَانُ പിശാചാകുന്നു

لِلْإِنسَانِ മനുഷ്യനെ, മനുഷ്യന്

خَذُولًا കൈവെടിയുന്നവന്‍

*N.B : ഈ ഭാഗത്തു നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നറിയിക്കുന്നു.*

 

ചീഫ്‌ എക്‌സാമിനേഷന്‍ കണ്‍ടോളർ, 

വെളിച്ചം ഖത്തർ ചാപ്‌ടർ

Search registration details

 Velicham.net

Registration details
Search:
File /home/qiicmain/public_html/velicham.net/facebook.html does not exist or is not readable!